മുന്തിരിപ്പൂവോ എന്തിനാണാവോ

മുന്തിരിപ്പൂവോ.. എന്തിനാണാവോ
എന്നിലിന്നാകേ.. പൂവിടും പോലെ
അമ്പിളിപ്പൂവോ.. പുഞ്ചിരിച്ചേലോ
വന്നിതാ ചാരേ.. കണ്ടതാണേ ഞാൻ
അഴകാകാശതാരങ്ങൾ പോലേയവൾ
അകമാകേ നിലാവായി മാറുന്നവൾ
പലകുറികണ്ടേയറിഞ്ഞതാ
മിഴികളിലാകെ നിറഞ്ഞതാ
കളിയാക്കൽ വേണ്ടേവേണ്ട
പാവം കണ്ണല്ലേ
കണ്ണിനെന്താണേ..ഉൾക്കണ്ണോ
കണ്ണാണേ
കണ്ണടച്ചാലും കാണും കണ്ണ്
കണ്ണ് കണ്ണല്ലാ
നെഞ്ചം കണ്ണല്ലോ
ആരാരും കാണാത്ത ലോകങ്ങൾ
കാണും മിഴി
യോപാസോ യോപാസോ
യോപാസാരേ
വോലാരേ കാന്താരേ യോബൈലാരേ
യോപാസോ യോപാസോ
യോപാസാരേ
Life is too short മോനെ
Come on won't you sing with me tonight
മുന്തിരിപ്പൂവോ.. എന്തിനാണാവോ
എന്നിലിന്നാകേ.. പൂവിടും പോലെ

സ്നേഹതാരങ്ങളേ.. എങ്ങു പായുന്നുവോ
എന്തിനാണീ.. മിന്നലോട്ടം
തന്നിടാമോ കുഞ്ഞുനോട്ടം
ഇന്നുകാണാതേ നാളെകൾ തേടീ
ഒന്നു നിൽക്കാതേ മിഴിതിരിഞ്ഞ് പോണേ
നിമിഷനേരം ഈ നിലാവിൻ
തളികയൊന്നു കാണു
അഴകുപൂക്കും പൂവുപോലെ
ഇവളെ ഒന്നു കാണൂ
മായാമേഘംപോൽ 
ദിനം ഉള്ളിൽക്കാണുന്നേ
നിന്നെ ഞാനിതാ 
മനമതിലാകെയും പെയ്യും സംഗീതം
കണ്ണിനെന്താണേ..ഉൾക്കണ്ണോ
കണ്ണാണേ
കണ്ണടച്ചാലും കാണും കണ്ണ്
കണ്ണ് കണ്ണല്ലാ
നെഞ്ചം കണ്ണല്ലോ
ആരാരും കാണാത്ത ലോകങ്ങൾ
കാണും മിഴി
യോപാസോ യോപാസോ
യോപാസാരേ
യോപാസോ യോപാസോ
യോപാസാരേ
Everybody sing
Life is too short മോനെ
Come on won't you sing with me tonight

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Munthirippoovo