മുല്ലപ്പൂതൈലമിട്ടു

ഹെയ്‌ മുല്ലപ്പൂ തൈലമിട്ടു
മുടി ചീകും നേരമെന്റെ
അല്ലിമലർ കണ്ണിനാൽ കള്ളനോട്ടം
പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം

കല്യാണത്താലിയുമായ്‌ കാണാമെന്നോതിയ
കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാൻ
കൊച്ചു കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാൻ

കള്ളനു കൈവിലങ്ങു കാരിരുമ്പ്‌
നിന്റെ വെള്ളിമണിവളയിട്ട കൈകളോ -
കാട്ടുകള്ളനാണേലും മാടത്തിൻ മുറ്റത്ത്‌
പൂട്ടാതെ പൂട്ടാൻ എനിക്കറിയാം
കള്ളനു കിടക്കാൻ തടവറയോ-
നിന്റെ ഉള്ളിന്റെയുള്ളിലു മണിയറയോ-
കിന്നാര പുഞ്ചിരിപ്പാലട കാട്ടികാട്ടി
പിന്നാലെ നടക്കാൻ എനിക്കറിയാം

തന്താന താന താന താന
തനതാന താന താന താന(തന്താന..)

മുല്ലപ്പൂ തൈലമിട്ടു
മുടി ചീകും നേരമെന്റെ
അല്ലിമലർ കണ്ണിനാൽ കള്ളനോട്ടം
പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം

താലിക്കും പീലിക്കും പൊന്നുവേണം
പിന്നെ നാലാളെ വിളിക്കാൻ കാശു വേണം
കൊല്ലക്കടയിലു ദൂശി വിൽക്കണ്ട
ഈ വെള്ളത്തിലാപ്പരിപ്പു വേവിക്കണ്ട
മാടത്തിൻ മുറ്റത്തെ മാൻകിടാവേ
എന്നെ പാടായ പാടൊന്നും പെടുത്തല്ലെ
പൂത്തൈലമിട്ടോളാം പുടവയും മാറ്റിക്കോളാം
പുറകീന്നു വേഗത്തിൽ പോയാട്ടെ

ഹെയ്‌ തന്താന താന താന താന
തനതാന താന താന താന(തന്താന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullappoothailamittu

Additional Info

അനുബന്ധവർത്തമാനം