അമ്മയ്ക്കു വേണ്ടതൊരാൺകുട്ടി
Music:
Lyricist:
Singer:
Film/album:
അമ്മയ്ക്കു വേണ്ടതൊരാൺകുട്ടി
അഛനു വേണ്ടതു പെൺകുട്ടി
അരിപ്പച്ചട്ടി ഇരിപ്പച്ചട്ടി
ആയിരമായിരം പൂച്ചട്ടി (അമ്മ...)
തങ്കക്കുടത്തിന്റെയിരുപത്തെട്ടിനു
താമരമിഴിയിൽ കണ്ണെഴുത്ത്
മടിയിലിരുത്തി പേരു വിളിച്ചിട്ട്
മലയൻ തട്ടാന്റെ കാതുകുത്ത് (അമ്മ...)
അമ്പലനടയിലെ ആനപ്പന്തലിൽ
ആറാം മാസം ചോറൂണു വേണം
മാലോകർ കാൺകെ മാമന്റെ മടിയിൽ
നാലും കൂട്ടി മാമുണ്ണണം (അമ്മ...)
പിച്ചകത്തുമലർ കാലടിയാലുണ്ണി
പിച്ചാ പിച്ചാ നടക്കുമ്പോൾ
പുഞ്ചിരി പെയ്യും അഛന്റെ നെഞ്ചിൽ
പഞ്ചാരക്കുന്നും പാപ്പുഴയും(അമ്മ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ammakku vendathoraankutti
Additional Info
ഗാനശാഖ: