മുകിലേ മുകിലേ

മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
മഹിമായെൻ പൂമിഴിയോടെ
വിഷുനാളിൽ കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ...
(മുകിലേ മുകിലേ...)

നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
മുല്ലകൾ നിൻ മുടിയഴകിൽ
മുത്തുകളെല്ലാം കോർത്തു തന്നൂ
നിൻ കവിളിൽ എനിക്കു മാത്രം  തനിച്ചു  കാണാൻ
പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
വിദൂരതാരം വിദൂരതാരം വിദൂരതാരം
ആ..ആ.ആ...

ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
പാണനൊരാൾ നന്തുണിയിൽ
പഴയൊരു പാട്ടിൻ ശീലു തന്നു
നിൻ കനവിൽ എനിക്കു മാത്രം
പുതച്ചുറങ്ങാൻ നെയ്തു തരും
നിലവ് കസവാൽ മെനഞ്ഞ മൗനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
(മുകിലേ മുകിലേ..)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukile Mukile

Additional Info

അനുബന്ധവർത്തമാനം