കാവേരി നദിയേ
Music:
Lyricist:
Singer:
Raaga:
Film/album:
കാവേരി നദിയേ കാറ്റാടും കനവേ
കാതൽ കണ്ണഴകേ കണ്ണദാസന്റെ കവിത നീ
പൂക്കാലം പോലെ പുണ്യാഹം പോലെ
എൻ നെഞ്ചിൽ നിറയും നാട്ടു പാട്ടിന്റെ ഇനിമ നീ
മണമകളേ നല്ല മയിലഴകേ
നിന്റെ മനസ്സിന്റെ കാവടി ചിന്തൊരുക്ക്
കുലമകളേ കുഞ്ഞു കുയിൽ മൊഴിയേ
നല്ല കുറു കുഴൽ കുമ്മികൾ കുരവയിട്ടൊരുങ്ങ്(മണമകളേ...)
(കാവേരി നദിയേ..)
താലാട്ടും പാട്ട് തമിഴ് കൊഞ്ചുന്ന മനസ്സേ
തൈമാസം നിന്നെ പൊന്നാൽ മൂടും
തങ്കത്തിൻ നൂലിൽ തിരുമണമായ് നാളെ
തെമ്പാണ്ടി തേരിൽ വരുമോ മാരൻ
മണിമുല്ലേ മുല്ലേ നിൻ പൂവാസം എൻ ശ്വാസം
മണി തുളിയേ തുളിയേ നീ മഞ്ഞിൽ ആ മെയ് മാസം
ഉയിരിന്നോടുയിർ ചേരാം ഉണർവോടൊന്നുണർവാകാം
(മണമകളേ...)
ചിന്തൂരചാന്തിൽ ചിരി ചോക്കുന്ന വെയിലേ
കൊഞ്ചും നീ തന്നാൽ കുറിയായ് ചാർത്താം
കുറ്റാലം കുരുവീ കുളിരണിയും കുരുവീ
കുഞ്ഞാറ്റ കാറ്റിൻ ചിറകിൽ പോരൂ
മയിലല്ലേ അല്ലേ ഈ കളിയാട്ടം കാണൂല്ലേ
കുയിലല്ലേ അല്ലേ പൂം കിണ്ണാരം കൂവൂല്ലേ
ഉയിരിന്നോടുയിർ ചേരാം ഉണർവോടൊന്നുണർവാകാം
(മണമകളേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaveri nadiye
Additional Info
ഗാനശാഖ: