കൈലാസ് ഖേർ

Kailas Kher
Date of Birth: 
Saturday, 7 July, 1973
കൈലാഷ് ഖേർ
ആലപിച്ച ഗാനങ്ങൾ: 2

പരമ്പരാഗത നടോടി ഗായകന്റെ മകനായി കാശ്മീരിലാണ് കൈലാസ് ഖേർ ജനിച്ചത്. സംഗീതകുടുംബത്തിൽ ജനിച്ചതിനാൽ കൈലാസ് ഖേർ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ സംഗീതത്തിൽ തത്പരനായിരുന്നു. പതിന്നാലാം വയസ്സിൽ തൻ്റെ സംഗീത പരിശീലനത്തിനായി ഒരു ഗുരുവിനെയോ സ്ഥാപനത്തെയോ തേടി വീടുവിട്ട ഖേർ, വർഷങ്ങളോളം ശാസ്ത്രീയസംഗീതവും നാടോടി സംഗീതവും പഠിച്ചു.

2001 -ൽ മുംബൈയിലേക്ക് താമസം മാറ്റിയ ഖേർ അവിടെവെച്ച് മ്യൂസിക്ക് ഇൻഡസ്ട്രിയിലേക്ക് ചുവടുവെച്ചു. പരസ്യ ചിത്രങ്ങളിലൂടെയാണ് കൈലാസ് ഖേർ തുടക്കം കുറിയ്ക്കുന്നത്. Andaaz എന്ന ഹിന്ദി ചിത്രത്തിൽ ഒരു ഗാനമാലപിച്ചുകൊണ്ട് അദ്ദേഹം സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറി. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം പാട്ടുകൾ പാടി. ഹിന്ദി, പഞ്ചാബി, തമിഴ്,തെലുഗു, കന്നഡ, ഉർദു, രാജസ്ഥാനി എന്നീ ഭാഷകളിൽ ഇദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

2006 -ൽ കീർത്തിചക്ര എന്ന മലായാള സിനിമയിൽ "ഖുദാ സേ മന്നത്ത് ഹെ മേരി... എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള സിനിമയിലും കൈലാസ് ഖേർ തന്റെ സാന്നിധ്യമറിയിച്ചു. അതിനുശേഷം കാണ്ഡഹാർ എന്ന സിനിമയിലും ഒരു ഗാനം ആലപിച്ചു.  2017 -ൽ പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുള്ള കൈലാസ് ഖേറിന് സംഗീത മേഖലയിൽ നിരവധി മറ്റു അവാർഡുകളും ലഭിച്ചിട്ടുണ്ട്.