മൃഗമദതിലകവും മൃദുമന്ദഹാസവും

മൃഗമദതിലകവും മൃദുമന്ദഹാസവും
കരിനീലമിഴികളില്‍ സ്വപ്നവുമായ്
പുളിയിലക്കര മുണ്ടും
മുടിത്തുമ്പില്‍ പൂവും ചൂടി
മൃദുലാംഗി നീ വന്നു കാത്തു നിന്നു
മൃഗമദതിലകവും മൃദുമന്ദഹാസവും
കരിനീലമിഴികളില്‍ സ്വപ്നവുമായ്

ഗായത്രീമന്ത്രം ഉണരും
നാലമ്പലത്തില്‍ നിന്നും
ദേവീ നീ നടയിറങ്ങി കടന്നുവന്നു
നിന്റെ രൂപം മാത്രം എന്നില്‍
നിറഞ്ഞു നിന്നു -ഉള്ളില്‍
നിറഞ്ഞു നിന്നു
(മൃഗമദ...)

നർക്കിലയില്‍ നീ നീട്ടും
വരമഞ്ഞള്‍ പ്രസാദം ഞാന്‍
വരദാനം പോലെ വാങ്ങി കുറിവരച്ചു
എന്റെ ഇടനെഞ്ചില്‍ ഇലത്താളം
ഉണര്‍ന്നുയര്‍ന്നൂ - വീണ്ടും
ഉണര്‍ന്നുയര്‍ന്നു
(മൃഗമദ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mrugamada thilakavum

Additional Info

Year: 
1991

അനുബന്ധവർത്തമാനം