കിന്നാരം ചൊല്ലാനെത്തണ
കിന്നാരം ചൊല്ലാനെത്തണ പൂവാലൻ കാറ്റേ
പുന്നാരം നെല്ലിനൊരുമ്മ കൊടുത്തേ വാ
കന്നിപ്പൂ നുള്ളിയുണർത്തി കാറ്റാടി കുന്നും കേറി
കടലോരം തേടിപ്പോകണ പൂവാലൻ കാറ്റേ
കിന്നാരം ചൊല്ലാനെത്തണ പൂവാലൻ കാറ്റേ
പുന്നാരം നെല്ലിനൊരുമ്മ കൊടുത്തേ വാ
കഥ കേൾക്കാൻ നേരം പോയോ
കഥയല്ലിതു കാര്യം തന്നെ
വഴിയോരത്തുള്ളോരോടൊരു കഥ നീ
ചൊല്ലരുതേ - കാറ്റേ കഥ നീ ചൊല്ലരുതേ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
(കിന്നാരം...)
പൊന്നാര്യൻ കൊയ്യാനേനും
പെണ്ണാളോടൊത്തു നടക്കേ
പിന്നാലെ വന്നവനോതിയ കിന്നാരം കേട്ടോ
കാറ്റേ കിന്നാരം കേട്ടോ
പൊന്നേ പൊന്നാര്യൻ കാറ്റേ
കാറ്റേ പൂവാലൻ കാറ്റേ
(കിന്നാരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinnaram chollanethana
Additional Info
Year:
1991
ഗാനശാഖ: