അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ - F

അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ
കാർവർണ്ണാ കൃഷ്ണാ നീ കനിയേണമേ
കാരുണ്യവാരിധേ ഗുരുവായൂരപ്പാ നീ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ
അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ
കാർവർണ്ണാ കൃഷ്ണാ നീ കനിയേണമേ

ജന്മപാപത്തിന്റെ ചുമടുമായ് ഞങ്ങളീ
കർമ്മപഥങ്ങളിൽ അലയുമ്പോൾ
കാരുണ്യമൂർത്തേ നീ കാവലായ് മാറേണം
കരളിലെ നെയ്ത്തിരി തെളിച്ചിടേണം
(അമ്പലപ്പുഴയിലെ...)

ഓടക്കുഴലൂതി ഓടിവരും കണ്ണാ
നീലകാർവർണ്ണാ ഗോപാലാ
ദുഖത്തിൻ കരിന്തിരി നാളം കെടുത്തിയെൻ
അകതാരിൽ ആനന്ദം ചൊരിയേണമേ
(അമ്പലപ്പുഴയിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambalappuzhayile ambaadippaithale - F

Additional Info

Year: 
1991

അനുബന്ധവർത്തമാനം