മോഹം പൂ ചൂടും

മോഹം പൂ ചൂടും സ്വര്‍ഗ്ഗം ഈ തീരം കരയുടെ മാറില്‍ സാഗരമെഴുതും ഋതുപ്രേമ കാവ്യം പോലെ ഞാന്‍ നിന്നാത്മ വേദിയില്‍ രാഗങ്ങളാലൊരു സൗവര്‍ണ്ണ ചിത്രം രചിച്ചൂ മോഹം പൂ ചൂടും സ്വര്‍ഗ്ഗം ഈ തീരം സ്വപ്നമയൂരം പീലി നിവര്‍ത്തും ശാരദ സന്ധ്യയിലിന്നും ആത്മാവിന്‍ മൂകാനുരാഗം പോല്‍ ഒരു സ്വര്‍ണ്ണപുഷ്പം വിടര്‍ന്നൂ മധുനുകരും സങ്കല്പങ്ങള്‍ മലരിതളില്‍ വീണുമയങ്ങീ ഹൃദയം നിറയെ മധുരം തരും ഏകാന്ത സ്വപ്നം പോലെ വിരുന്നു വരുന്നു ത്രിസന്ധ്യ വീണ്ടും കന്നിനിലാവിന്‍ കൈകളിലിന്നും തെന്നലുറങ്ങും നേരം താലിപ്പൂ ചൂടുന്ന താരകള്‍ കൈകോര്‍ത്തു നൃത്തം ചെയ്യവേ ഹിമമണികള്‍ താളം നല്‍കീ കുളിരലകള്‍ താനം പാടീ രജനീദേവിതന്‍ മണിയറ പൂകാന്‍ മാനത്തെ ദേവൻ വന്നു മനസ്സിലുണര്‍ന്നു വികാരതരംഗം മോഹം പൂ ചൂടും സ്വര്‍ഗ്ഗം ഈ തീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Moham poo choodum