ഏതോ ഗാനം പോലെ
ഏതോ ഗാനം പോലെ
മാനസം ഇന്നുണർന്നു
ഏകാന്ത സ്വപ്നങ്ങളിൽ
വീണ്ടും മോഹം തേൻ പകർന്നു
നൊമ്പരം കൊള്ളുമെൻ ആത്മാവിൽ
ഇന്നലെ വന്നൊരു രാഗമേ
മിഴിനീരുമായ് വിട വാങ്ങി നീ
ഈ ദ്വീപിൽ വീണ്ടും ഞാൻ ഏകനായ്
(ഏതോ...)
കൈകളിൽ ചെമ്പനീർ പൂക്കളുമായ്
എന്തിനു മോഹിച്ചു വന്നു ഞാൻ
ഒരു വാക്കിനായ് കാതോർക്കവേ..
നിൻ പ്രേമമന്ദിരം കണ്ടു നിന്നു
ശൂന്യമായ് കുങ്കുമപ്പൂവനങ്ങൾ
മൂകമായ് എന്നിലെ ശാരിക
കദനങ്ങളായ് മണിദീപമായ്
എൻ ദാഹം വീണ്ടും പോയ് മറഞ്ഞു
(ഏതോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho gaanam pole
Additional Info
Year:
1981
ഗാനശാഖ: