മിന്നും താരങ്ങൾ

മാനമെഴുതുന്നോരഴകുള്ള മഴവില്ലായ് മാനത്തു നീ
താരം മിഴിനോക്കും നേരത്തെന്നരികത്തായ് വരികില്ലേ നീ
ഈ മഴനൂലിൽ കോർത്തു നിന്നെ ഞാനണിയാം പൊന്നേ
നീ വരുവോളം കാത്തു നിൽക്കാം ഈ വഴിയോരമെന്നും

നെഞ്ചിനകത്ത് എന്നുമെനിയ്ക്ക് പുഞ്ചിരി തന്നൊരു പെണ്ണിവള്
കണ്ണിനകത്ത് മിന്നിയൊളിക്കും മിന്നലുപോലെ വന്നവളേ
മണ്ണിലോ ... മിന്നും താരങ്ങളോ ... 
താനേ പൂക്കുന്നുവോ ... മിന്നും താരങ്ങളോ ... 
താനേ പൂക്കുന്നുവോ ...

താരമലർക്കൊടിയായ് വാniൽ പറന്നു വാ
മായാ മിഴിത്തുമ്പിയായ് കാതിൽ മൊഴിഞ്ഞു വാ
മഴ വന്നാൽ തുള്ളും പുഴയായ് മാറാം
മനസ്സിന്നോരം ചേരാം
മരമെല്ലാം പൂക്കും പൂവായ് തീരാം
ചിറകിൽ വാനം പാറാം

നീ വരും നേരമിതാ ചേലെഴും താരകമായ് നിന്നെ മൂടാം
താരെഴും പൂവുകളായ് ഈ വഴിയോരത്ത് കാത്തു ഞാൻ നിൽക്കാം
എന്നേ എന്നെ ഞാൻ തന്നേ നെഞ്ചിലെ പെണ്ണേ നീയറിഞ്ഞില്ലേ
ഒന്നായ് മിന്നുവാൻ നിന്നായ് ചേരുവാൻ വന്നേ നല്ലൊരു നാള്

കണ്ണിലോ ... മിന്നും താരങ്ങളോ ... 
താനേ പൂക്കുന്നുവോ ... മിന്നും താരങ്ങളോ ... 
താനേ പൂക്കുന്നുവോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnum Tharangal