കണ്ണിൽ മിന്നും

കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
നാമുരിയാടും നാട് കണ്ടേ
കണ്ണിലെരിയും കനവ് കണ്ടേ
നെഞ്ചിലൊരീണം കേൾപ്പതുണ്ടേ
നല്ലൊരു പാട്ടിൻ പുലരിയുണ്ടേ

കാറ്റുകൾ പൂക്കും ചില്ലയിലിന്നൊരു
പൂക്കളൊഴുക്കും തീ കണ്ടേ

കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ

താരകങ്ങൾ കാതിൽ മൂളും 
ഈണമായ് നീ ചേരുന്നൂ
പുലരി വാനം പൂക്കുന്ന മണ്ണിൽ
ഉദയസൂര്യൻ നീ

തീക്കനൽ ചോക്കും നെഞ്ചിനകത്തൊരു 
കാട്ടുകുയിലിൻ കൂടുണ്ടേ
കാറ്റുകൾ പൂക്കും ചില്ലയിലിന്നൊരു
പൂക്കളൊഴുക്കും തീ കണ്ടേ

കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ
കണ്ണിൽ മിന്നും കിനാവൊന്ന് കണ്ടേ
മിന്നൽ മിന്നും നിലാവൊന്നു കണ്ടേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil Minnum