മഴവില്ലാല്‍ പന്തല്‍ മേയുന്നു

മഴവില്ലാല്‍ പന്തല്‍ മേയുന്നു വെണ്മാനം മേലെ പനിനീര്‍പ്പൂമാലകള്‍ കോര്‍ക്കുന്നു മധുമാസം താഴെ പൊന്‍വെയിലോ പുടവകള്‍ ഞൊറിയുന്നു ഈ വേദിയില്‍ സ്വയംവരത്തിരുന്നാളല്ലേ ഓഹോഹോ... (മഴവില്ലാല്‍..) മരുഭൂമി പോലും മലര്‍ ചൂടി നില്‍ക്കും ഹിമവാന്റെ നെഞ്ചിലും തീനാളം ഉയരും ഓ... (മരുഭൂമി പോലും..) അനുരാഗത്തിന്‍ മുന്തിരിനീരില്‍ അലിയും ദേവഗണങ്ങള്‍ പോലും (മഴവില്ലാല്‍..) അരുതെന്നു കേട്ടാല്‍ ബന്ധങ്ങള്‍ മുറുകും പിരിയാത്ത വീഥികള്‍ വഴികാട്ടി നില്‍ക്കും ഓ... (അരുതെന്നു...) ഇനിയീ ജീവിതവല്ലിയില്‍ നിറയെ വിരിയും സംഗമമലരുകളെന്നും (മഴവില്ലാല്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhavillaal panthal

Additional Info

Year: 
1982

അനുബന്ധവർത്തമാനം