ഹരശങ്കര ശിവശങ്കര

ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം അലിവോടെ കനിവോടെ മാപ്പേകുക പരനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...) തിരുമിഴിയും കടമിഴിയും കഥപറയും നേരം കരളാകെ കനവുകളാൽ കണിവയ്ക്കും നേരം തുടികൊട്ടും അനുരാഗ കടലിലിവൾ വീണു ഈ ചുഴിയലയിൽ നിന്നുമിനി കരകേറ്റുക ശിവനേ (ഹരശങ്കര...) തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം എരിയുന്ന പഞ്ചാഗ്നിയിൽ ഇന്നു തപംചെയ്യാൻ മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ ഹരശങ്കര ശിവശങ്കര ദുരിതംകള ശിവനേ ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ (ഹരശങ്കര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Harasankara sivasankara

Additional Info

Year: 
1982

അനുബന്ധവർത്തമാനം