മഴ തൊടാ
ആ..
മഴതൊടാ മുകിലുപോൽ അകലെ നീ
അതിരെഴാ ജലധിയായ് അരികെ ഞാൻ
ഓരോ നീർകണം നീയായ് പെയ്തിടാൻ
താഴെ മേഘമായ് മാറി ഞാൻ
നാമൊന്നായി തോർന്നിടാം
ഇനിയോർമതൻ ചിറകിലാർദ്രമാം
കണിക നീ തൂവൽ നീ ഈ വാനം നീ
നീയെൻ മൗനം വാങ്ങുമോ
മഴതൊടാ മുകിലുപോൽ അകലെ നീ
അതിരെഴാ ജലധിയായ് അരികെ ഞാൻ
നിഴലുമാഞ്ഞിടാൻ വഴിയിലേകനായ്
ഞനൊരാൾ മാത്രമായ് ഈ യാത്രയിൽ
നീയെൻ ജന്മം തേടുമോ
മഴതൊടാ മുകിലുപോൽ അകലെ നീ
അതിരെഴാ ജലധിയായ് അരികെ ഞാൻ
ഓരോ നീർകണം നീയായ് പെയ്തിടാൻ
താഴെ മേഘമായ് മാറി ഞാൻ
നാമൊന്നായി തോർന്നിടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazha thodaa
Additional Info
Year:
2021
ഗാനശാഖ:
Music conductor:
Music programmers:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
ഫ്ലൂട്ട് |