മന്ത്രം പോലെ

വിരുത്തം:

നടന്നും, നടന്നേറെത്തളർന്നും, തളർന്നുതെല്ലിരുന്നും 

ഇരുന്നിളവേൽക്കവേ ഒരു സ്വപ്നം നുണഞ്ഞും 

ഒരു കിളിയൊച്ച കേട്ടുണർന്നും

വീണുടഞ്ഞ മയക്കത്തിൻ വർണ്ണപ്പൊട്ടുകൾ

വാരിയെറിഞ്ഞും സുഖദു:ഖപുണ്യപാപങ്ങൾ

നീളെ വിരിഞ്ഞുനിൽക്കും നീണ്ടവഴികൾ

പദങ്ങളാൽ അളന്നും നിശ്വാസാർദ്രദലങ്ങൾ

വിടർന്നു ഞെട്ടടർന്നും, എന്തോ തേടിത്തേടാതെ

എന്തോ നേടി നേടാതെ

എന്തോ കണ്ടു കാണാതെ

എന്തോ പാടിപ്പാടാതെ

നടന്നുപോമീ യാത്ര അനന്തമോ?

പാട്ട്:

മന്ത്രം പോലെ, മൗനമുടഞ്ഞൊരു

മന്ത്രമുണര്‍ന്നതു പോലേ (2)

ശാന്തസുന്ദരമൊഴുകും പുഴയൊരു

സാന്ത്വനഗീതം പോലേ (മന്ത്രം പോലേ...)

 

എന്റെ വിഷാദവിഭാതങ്ങളെ നീ

എന്തിനു പാടിയുണര്‍ത്തീ

എന്റെ അനാഥദിനാന്തങ്ങളെ നീ

എന്തിനു പാടിയുറക്കീ (2) (മന്ത്രം പോലേ...)

നൊന്തു പിടഞ്ഞൊരു കിളിയുടെയോമല്‍-

പ്പൊന്‍തൂവലുകള്‍ പോലെ

നിന്‍ കുഞ്ഞലകളിലെന്‍ പകല്‍വെട്ടം

ആ.....ആ,...

നിന്‍ കുഞ്ഞലകളിലെന്‍ പകല്‍വെട്ടം

വര്‍ണ്ണ നുറുങ്ങുകളായീ (മന്ത്രം പോലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (3 votes)
manthram pole

Additional Info

അനുബന്ധവർത്തമാനം