മഞ്ഞും നിലാവും

മഞ്ഞും നിലാവും ഉണർന്നുവോ
മന്ദാരഹാരം അണിഞ്ഞുവോ
താരങ്ങളെ താഴ്ത്തീടുക ദീപനാളങ്ങൾ
പോരികെൻ കിനാവേ
തല ചായ്ക്ക നീയെൻ മാറിൽ (മഞ്ഞും...)

പൂമ്പുലർ കാലം ഇതിലേ വരും വരെ
നാം നുകരും ഏകാന്തതയിൽ
നാക നിർവൃതി
മാന്തളിരുകൾ തേടി അരിയ
പൂങ്കുയിലുകൾ പാടി
ഹൃദയസൗന്ദര്യമായ് സംഗീതമായ് മാറും നീ (മഞ്ഞും...)

പൂക്കളമായീ  നിഴലും നിറങ്ങളും
പുൽത്തറയിൽ ഇങ്ങാടുന്നുവോ
നാഗകന്യകൾ
ഊ മുരളികയൂതി ഇനിയും
ഈ വഴിയണയും ഞാൻ
ഇടയകന്യേ വരൂ
എന്നും വരൂ ദേവീ നീ (മഞ്ഞും..)

---------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjum Nilaavum

Additional Info

അനുബന്ധവർത്തമാനം