പാടിപ്പോകാം സമയതീരം

പാടിപ്പോകാം സമയതീരം നീളെ
പാറിപ്പോകാം ഗഗനതീരം നീളേ
പൂവാലൻ തുമ്പിയുമായ് പൂക്കാലമാടുന്ന
കേളീലതാമഞ്ചങ്ങളിൽ

താരുണ്യത്തിൻ തളിർ വനങ്ങൾ പൂവിടും
ആരണ്യത്തിൻ  കിനാവു പോലെ
ആലോലം ഉണർത്തു പാട്ടിൻ
ശീലൊന്നു പാടാൻ വരൂ (2)
മനസ്സിൽ മലർത്തേൻ തുളുമ്പീ
ഈ ഗാനം ഇതിലേ വീണ്ടും
പാടും നാം നീളേ...
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം
പാടിപ്പോകാം സമയതീരം നീളെ
പാറിപ്പോകാം ഗഗനതീരം നീളേ

ഞങ്ങൾക്കേകൂ കുളിർനിലാവിൻ പൂവനം
ഞങ്ങൾക്കാണീ വിശാലഭൂമി
പായുന്നൂ യുഗങ്ങൾ തേരിൽ
പാറുന്നൂ വെന്നിക്കൊടി (2)
നമുക്കായ് ഉദിപ്പൂ പ്രഭാതം
ഈ തേരിൽ ഇനിയും ദൂരെ
പായുന്നു നേരെ
പാദം തോറും തുടിച്ചു നില്പൂ
താളം തരംഗതാളം
പാടിപ്പോകും ആടിമേഘമാല പോലെ നാം

പാടിപ്പോകാം സമയതീരം നീളെ
പാറിപ്പോകാം ഗഗനതീരം നീളേ
പൂവാലൻ തുമ്പിയുമായ് പൂക്കാലമാടുന്ന
കേളീലതാമഞ്ചങ്ങളിൽ
 

Malayalam Film Song | Paadippokaam | Samagamam | Janaki,Jhonson