മണിയടി എങ്ങും മണിയടി
മണിയടി എങ്ങും മണിയടി
അമ്പലത്തിൽ മണിയടി
പള്ളികളിൽ മണിയടി
പള്ളിക്കൂടത്തിൽ മണിയടി (മണിയടി...)
ആഫീസിൽ ചുവരു പോലും
നാണിക്കും മട്ടിൽ
ആരാധനയില്ലാത്ത മണിയടി
കാഷ്വൽ ലീവു കിട്ടാൻ ട്രാൻസ്ഫറില്ലാതാക്കാൻ
ഇങ്ക്രിമെന്റ് ചുളുവിൽ കിട്ടാൻ മണിയടി
കൈമണിയടി
എന്റെ കൈയ്യിൽ മണിയില്ലല്ലോ
എനിക്കു നായെ വണങ്ങാനുമറിയില്ലല്ലോ (മണിയടി...)
സരസ്വതിദേവി പോലും
ഒളിച്ചോടും മട്ടിൽ
സാഹിത്യകാരന്റെ മണിയടി
അക്ഷരത്തിന്റെ പേരിൽ
അവാർഡിന്റെ പേരിൽ
അയ്യയ്യോ ആനമണി കൈമണി
എന്റെ കൈയ്യിൽ മണിയില്ലല്ലോ
എനിക്കു നായെ വണങ്ങാനുമറിയില്ലല്ലോ (മണിയടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maniyadi engum maniyadi