ഏതേതു പൊന്മലയിൽ

ഏതേതു പൊന്മലയിൽ പൂവിരിയുന്നു
ഏഴാം മലമുകളിൽ പൂ വിരിയുന്നു
ഏതേതു പൂവിൽ നിന്നും മണമൊഴുകുന്നു
ഏഴിലം പാലപ്പൂവിൽ മണമൊഴുകുന്നു

തയ്യക തകതോം തൈ തൈ തൈ
തയ്യക തകതോം
എന്നുള്ളിൽ പൂത്തുവിരിഞ്ഞ സ്വർണ്ണപ്പൂവേ
എൻ ഞരമ്പിൽ ലഹരിയിളക്കും പ്രേമപ്പൂവേ
വാടല്ലെ നീ നിന്നെ ചൂടല്ലേ മറ്റാരും
പ്രാണന്റെ വേണിയണിയും  രാഗപ്പൂവേ

ഏതേതു പൂമരത്തിൽ കിളി കരയുന്നു
ഏലമണിച്ചില്ലയില് കിളി കരയുന്നു
ഏതേതു ചുണ്ടിൽ നിന്നും പാട്ടൊഴുകുന്നു
ഏലേലം പൈങ്കിളി പാടും പാട്ടൊഴുകുന്നു

എൻ കരളിൻ കൂട്ടിലിരിക്കും ചെല്ലക്കിളിയേ
എന്റെ നെഞ്ചിൽ താളമിളക്കും വർണ്ണക്കിളിയേ
പാടുക നീ നാളെ
തേടല്ലേ പൂമരം
ജീവന്റെ ചില്ല പൂകും പൊന്നും കിളിയേ
തയ്യക തകതോം (ഏതേതു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethethu ponmalayil

Additional Info

അനുബന്ധവർത്തമാനം