മംഗളമുഹൂർത്തം ഇതു സുന്ദരമുഹൂർത്തം

 

മംഗളമുഹൂര്‍ത്തം ഇതു സുന്ദര മുഹൂര്‍ത്തം
മനസ്സിലടച്ചിട്ട മോഹങ്ങള്‍ക്കൊരു
മോചന മുഹൂര്‍ത്തം
ഇതു മോചന മുഹൂര്‍ത്തം
(മംഗളമുഹൂർത്തം...)

കോട്ടണിഞ്ഞു സൂട്ടണിഞ്ഞു നോട്ടമിട്ടു വേട്ടയാടി
പാട്ടിലാക്കാന്‍ കാത്തിരിക്കും കാമകിങ്കരന്‍ അവന്‍
പൊന്നു കണ്ടു പൊരുളു കണ്ടു പെണ്ണു കാണാനെണ്ണമിട്ട
മോഹമാ മനസ്സില്‍നിന്നു മാറ്റിവെയ്ക്കണം
ആഹാ മാറ്റിവയ്ക്കണം ആഹാ മാറ്റിവയ്ക്കണം
ലാ ല ലാ ല  ലാ
(മംഗളമുഹൂർത്തം...)

പൂവണിഞ്ഞു പൊട്ടണിഞ്ഞു ഞാനൊരുങ്ങിനിന്നിടുമ്പോള്‍
എന്റെമുന്നിലോടിയെത്തും പ്രേമസുന്ദരന്‍ - അവന്‍
കിന്നരിച്ചുരുക്കിടുന്ന പന്തലിട്ട മണ്ഡപത്തില്‍
വന്നിരുന്നു മാലയിട്ടു താലികെട്ടണം
ആഹാ താലികെട്ടണം ആഹാ താലികെട്ടണം
ലാ ല ലാ ല ലാ
(മംഗളമുഹൂർത്തം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mangalamuhoortham ithu sundaramuhoortham

Additional Info

അനുബന്ധവർത്തമാനം