മാൻ മാൻ മാൻ നല്ല കലമാൻ

മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍
കാട്ടിലെമാന്‍ പിന്നെ കടമാന്‍ (2)-എന്റെ
കടംകഥയ്ക്കുടനടി മറുപടി പറയുന്ന
വീട്ടിലെ മാന്‍ ഏതൊരുമാന്‍? (2)
വൺ ടൂ ത്രീ ഫോർ
ജെന്റില്‍മാന്‍
യു ഗോ മാന്‍
ബുദ്ധിമാന്‍
വെരി ഗുഡ്
മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍
കാട്ടിലെമാന്‍ പിന്നെ കടമാന്‍

കടലിന്റെ നടുവില്‍ കനകംപൂത്തിറങ്ങി
കരയായിക്കിടക്കുന്നതേതൊരുമാന്‍ (2)
ആന്‍ഡമാന്‍..... പിന്നെ.. ഒമാന്‍
പടിവാതില്‍നടയില്‍ വിവരങ്ങള്‍ തരുവാന്‍
പതിവായി വരുന്നമാന്‍ ഏതൊരുമാന്‍
യജമാന്‍...
നോ മാന്‍..... പോസ്റ്റ്മാന്‍..ഓകെ
കടല്‍ചാടിക്കടന്ന മാന്‍ ഹനുമാന്‍
പെരുമാളായിരുന്ന മാന്‍ ചേരമാന്‍
മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍
കാട്ടിലെമാന്‍ പിന്നെ കടമാന്‍

മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍
കടലിലെ മീന്‍ പിന്നെ ചെമ്മീന്‍ എന്നും
വെളുക്കുമ്പോള്‍ തുടക്കത്തില്‍ കിഴക്കുവന്നുദിക്കുന്ന
സമയമാം മീന്‍ ഏതൊരു മീന്‍?
വൺ ടൂ ത്രീ ഫോർ
പൂമീന്‍... വാട്ട് ഡുയു മീന്‍.. പെരുമീന്‍.. കറക്റ്റ്
മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍
കടലിലെ മീന്‍ പിന്നെ ചെമ്മീന്‍

  വെള്ളക്കാരനെക്കൊണ്ട് പള്ളിത്തേരെടുപ്പിച്ച
ഭള്ളുള്ളില്‍ നിറഞ്ഞമീന്‍ ഏതൊരു മീന്‍ (2)
ഹോചിമീന്‍... അല്ല.... ഇദി അമീന്‍
കോടതികൊടുക്കുന്ന വാറണ്ടും പിടിച്ചുംകൊണ്ടോടി നടക്കുന്ന-
തേതൊരു മീന്‍
ജാമീന്‍.... ആമീന്‍
മാനത്തുന്നുതിരും മീന്‍ കൊള്ളിമീന്‍
മരുന്നായി തരുന്ന മീന്‍ വൈറ്റമീന്‍
മീന്‍ മീന്‍ മീന്‍.........

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maan maan maan nalla kalamaan