മനസ്സിനുള്ളിൽ അലസമായ്

മനസ്സിനുള്ളിൽ അലസമായ് നീ
പതിയെ മൂളിയ ഭാവഗീതവും
തൊടിയിലേതോ നാട്ടുമാവിൻ
തളിരു ചൂടിയ ആതിരാവും
അലകളാം നിൻ അളകരാജിയും
ബാല്യം തേടും എന്നുള്ളിൽ വീണ്ടും..

പണ്ടു ഞാൻ നിൻ ചുണ്ടിലേതോ ഈണം പൊതിഞ്ഞൂ..
വിടരും ചൊടിയിൽ പതിയേ ഒന്നു നുള്ളി..
നിന്റെ ഓമൽ പൂമുഖം ഇന്നെന്തേ ഒളിച്ചൂ..
കളിയായ് ഞാൻ നിൻ കാതിൽ ചൊല്ലിയതെന്തോ കേട്ടപ്പോൾ
നിൻ താമരപ്പൂ കൺതടങ്ങൾ താനേ നനഞ്ഞൂ..
പരിഭവങ്ങൾ മാഞ്ഞേ പോയ്..
ഏതോ പാട്ടിൽ നീയലിഞ്ഞേ പോയ്..
( മനസ്സിനുള്ളിൽ അലസമായ് നീ.. )

അന്നു ഞാൻ നിൻ കണ്ണിലേതോ നാളം തിരഞ്ഞൂ..
കവിളിൽ കുളിരിൻ തളിരോളങ്ങൾ തേടീ..
നിന്റെ ജന്മതാരകം എൻ ഉള്ളിൽ ഉദിച്ചൂ..
വെറുതേ ഞാൻ നിൻ വീണ കമ്പിയിലെന്തോ മീട്ടുമ്പോൾ
നിൻ ഓമനപ്പൂ മേനിയപ്പോൾ എന്തേ പിടഞ്ഞൂ..
പരിഭവങ്ങൾ മാഞ്ഞേ പോയ്..
ഏതോ പാട്ടിൽ നീയലിഞ്ഞേ പോയ്..
( മനസ്സിനുള്ളിൽ അലസമായ് നീ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasinullil alasamay

Additional Info

Year: 
1989

അനുബന്ധവർത്തമാനം