താരഹാരം ചൂടി വരൂ

താരഹാരം ചൂടിവരൂ
തരളമിഴിയാൽ തഴുകി വരൂ
രാവുറങ്ങും താഴ്വരയിൽ
ശിശിരമഞ്ഞും കുളിരുകയോ

മാരിവില്ലിന്മേൽ മനമൊരൂഞ്ഞാലായ്
പാടിയാടാൻ പോരൂ രാഗലോല-
കോകിലമേ
നിന്റെ പഞ്ചമവും ലളിതമോഹനവും
കേട്ടുറങ്ങുമെന്റെ കൗമാരം

പാതിമാഞ്ഞ തിങ്കൾ ദൂരെ വന്നുദിക്കും
രാക്കടമ്പിലേതോ രാത്രിമുല്ല പൂക്കും
മേഘജാലകങ്ങൾ പൂവണിഞ്ഞു
മനസ്സിലെ  മരതകവിരിയിൽ
പൂവണിഞ്ഞു മനസ്സിലെ  
മരതകവിരിയിൽ

താരഹാരം ചൂടിവരൂ
തരളമിഴിയാൽ തഴുകി വരൂ
രാവുറങ്ങും താഴ്വരയിൽ
ശിശിരമഞ്ഞും കുളിരുകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharaharam choodi varoo