മനമേ

മനമേ ... മാനമേ ...
മനമേ ... മാനമേ ...
തെളിയൂ ... വെൺതാരമേ ...
തെളിയൂ ... വെൺതാരമേ ...

മനമേ ... മാനമേ ...
തെളിയൂ ... വെൺതാരമേ ...
അലിവിൻ കൈകളിൽ
ഉണരാൻ വെമ്പുന്നു ഞാൻ

അരുവി നീ ഒടുവിലീ
കടലു പുൽകി അലിയാറായ്
അരുവി നീ ഒടുവിലീ
കടലു പുൽകി അലിയാറായ്

കാലങ്ങൾ ഞാൻ 
കാവലിൽ കാത്തുവെച്ച 
നിധിയൊളി മങ്ങി നീ
നിധിയായി വന്ന നേരം
കാലങ്ങൾ ഞാൻ 
കാവലിൽ കാത്തുവെച്ച 
നിധിയൊളി മങ്ങി നീ
നിധിയായി വന്ന നേരം

മനമേ ... മാനമേ ...
തെളിയൂ ... വെൺതാരമേ ...

ഓരോ ചിരിയിലും
തൂമുത്തുകൾ മെല്ലെ ഒളിച്ചു നീ
കണ്ണിൻ കുസൃതിയിൽ
പവിഴമായ് മിന്നി കതിരുകൾ

ആരോമലേ താലോലമേ
ബാറോസ്സു തേടുന്നൊരാനന്ദമേ
നോവും ഇരുളിൽ വെട്ടം തെളിച്ചണയാൻ
മേലെ കനിവിൻ മാരിവില്ലു തെളിയാൻ
ഇന്നോ വന്നു നീ

കാവൽവിളക്കായ് കണ്ണിൻ മണിയായ്
കാത്തു നിന്നെ ബാറോസ്സെന്നാളുമേ
നന്മയേകിടാം കൺ തുറന്നു നീ
നീ മറന്ന നിന്നെ കണ്ടീടവേ
മാഞ്ഞുപോയ് ... നോവുകൾ ...

മനമെൻ മാനമോ
തെളിയും വെൺതാരമോ
അലിവിൻ കയ്യിൽ നീ
ഉണരാൻ കാക്കുന്നുവോ

അരുവി ഞാൻ ഒടുവിലീ 
കടലു തേടി വരുമെന്നോ
മായ്ച്ചിതാ നീയെനിക്കൊരുക്കിയ
മായാലോകമാകെ ഞാൻ
എൻ വഴികളെന്നും എന്റേതായ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maname