ഇസബെല്ല
ഇസബെലാ ഇസബെലാ
കരളിൻ പൊൻ നിധിയാണു നീ
നിഴലുപോൽ അരികിൽ ഞാൻ
അതിരു കാക്കണ കാവലും
കപ്പലുകൾ മുത്തമിടും
മധുരമീ പറുദീസയിൽ
നാടു വാഴും നായകൻതൻ
അരിയസ് രാജകുമാരി നീ
ചിണുങ്ങും പാവയല്ലേ
തിളങ്ങും വൈരമല്ലേ
ബറോസിൻ ഗാനമെന്നും
നിനക്കായ് മാത്രമല്ലേ
ഇസബെലാ ഇസബെലാ
കരളിൻ പൊൻ നിധിയാണു നീ
നിഴലുപോൽ അരികിൽ ഞാൻ
അതിരു കാക്കണ കാവലും
തെളിഞ്ഞൂ താരകങ്ങൾ
ഇവളെയൊരു നോക്കു കാണാൻ
തിരഞ്ഞൂ കോകിലങ്ങൾ
കുരുന്നുകവിളുമ്മ വയ്ക്കാൻ
മൊഴിഞ്ഞൂ തിങ്കളും ശലഭങ്ങളും
ഇവൾ വേണമെന്ന്
പറഞ്ഞൂ മെല്ലെ ഞാൻ തരുകില്ല ഞാൻ
നിധിയാണിതെന്ന്
ദൈവകണമുള്ളൊരു ചൈതന്യമീ
കുഞ്ഞോമലെന്ന് ജീവനെന്ന്
ഇസബെലാ ഇസബെലാ
കരളിൻ പൊൻ നിധിയാണു നീ
നിഴലുപോൽ അരികിൽ ഞാൻ
അതിരു കാക്കണ കാവലും
രാവൊരുങ്ങീ ലാവൊരുങ്ങീ
പറന്നിറങ്ങി മിനുങ്ങുകൾ
വെള്ളിമിഴി പൂട്ടി മെല്ലെ
കനവു കണ്ടു മയങ്ങു നീ
ഡി ഗാമാ തമ്പുരാന്റെ
കുരുന്നേ കുഞ്ഞുപൂവേ
നിനക്കായ് നാളെയേതോ
പ്രഭാതം കാത്തിരിപ്പൂ
ഇസബെലാ ഇസബെലാ
കരളിൻ പൊൻ നിധിയാണു നീ
നിഴലുപോൽ അരികിൽ ഞാൻ
അതിരു കാക്കണ കാവലും
ഉം ... ഉം ...