മാമഴക്കാടേ പൂമരക്കൂടേ

മാമഴക്കാടേ പൂമരക്കൂടേ
മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും
ലാലാ ലാലാ ലലലലല്ലാല
ലാലാ ലാലാ ലലലലല്ലാല
മാമഴക്കാടേ പൂമരക്കൂടേ

ആകാശം മേലേ പവനുരുക്കുമ്പോള്‍
പൊന്നും പൂമണ്ണില്‍ തൂവുമ്പോള്‍
തേക്കുമരം തണലലിയും താഴ്‌വാരം
കാക്കമരം കഥപറയും കാടോരം
കൂ കൂ കൂ കുയിലിന്‍ കുഞ്ഞേ
വാ നീ വാ സ്വരരാഗം പോല്‍
അന്നാരം പുന്നാരം കുടമലയുടെ മേലേ
വസന്തമെന്നറിഞ്ഞു നീ പാടൂ
മാമഴക്കാടേ പൂമരക്കൂടേ

കാടാളും കാറ്റിന്‍ ചിറകിളകുമ്പോള്‍
രോമാഞ്ചം പൂവായി വീഴുമ്പോള്‍
വാ കുരുവീ വരൂ കുരുവീ വാ വാ വാ
താളമിടും തരുനിരയില്‍ താ തെയ് തെയ്
പൂ പൊന്‍പൂ പുതുപൂതോറും
തേന്‍ പൂന്തേന്‍ നുണയും തുമ്പീ
വന്നാലും തന്നാലും വനമനസ്സിനൊരീണം
സുഗന്ധിയാം സമീരനില്‍ വേഗം

മാമഴക്കാടേ പൂമരക്കൂടേ
മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍
നീന്തി വരും ഏതോ നീര്‍ക്കിളിതൻ ഗീതം
നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും

ഓഹോഹോഹോഹോ ഓഹോഹോഹോ
ഓഹോഹോഹോഹോ ഓഹോഹോഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mamazhakkade poomarakkoode

Additional Info

അനുബന്ധവർത്തമാനം