മല്ലീസായകാ നീയെൻ മനസ്സൊരു
ആഹാ ആആആ.... മല്ലീസായകാ....മല്ലീസായകാ നീയെൻ മനസ്സൊരു മായാമണ്ഡപമാക്കി പല്ലവവതികൾ ഭാവനാലതകൾ പാടുന്ന കമ്പികളാക്കി മല്ലീസായകാ... സ്വപ്നങ്ങളജന്താശില്പങ്ങൾ കൊത്തുമീ സ്വർഗ്ഗകമാനത്തിന്നരികിൽ സ്വർണ്ണമത്സ്യക്കൊടി കെട്ടിയ നിൻ രഥം വന്നിറങ്ങി - നിന്റെ ചന്ദനക്കൈനഖ ചന്ദ്രക്കലകൾ എന്റെ വിപഞ്ചിക മീട്ടി ആരാധികയായി ആരാധികയായി പുഷ്പങ്ങൾ സുരഭീതല്പങ്ങൾ നീർത്തുമീ പർണ്ണകുടീരത്തിന്നരികിൽ കല്പവൃക്ഷത്തളിർ മെതിയടിയിട്ടു നീ വന്നിറങ്ങി - നിന്റെ പൊന്മലരമ്പിന്റെ ചെല്ലച്ചൊടികൾ എന്നിലെയെന്നെയുണർത്തി ആശ്ലേഷിതയായി ആശ്ലേഷിതയായി മല്ലീസായകാ നീയെൻ മനസ്സൊരു മായാമണ്ഡപമാക്കി പല്ലവവതികൾ ഭാവനാലതകൾ പാടുന്ന കമ്പികളാക്കി മല്ലീസായകാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malleesaayakaa
Additional Info
ഗാനശാഖ: