രാജപ്പൈങ്കിളി രാമായണക്കിളി

രാജപ്പൈങ്കിളി രാമായണക്കിളി
രാഗം താനം പാടൂ
രാവിൻ മടിയിൽ നിലാവിൻ മടിയിൽ
രാജകുമാരനെ നീയുറക്കൂ
(രാജപ്പൈങ്കിളി..)

തങ്കപ്പുലിനഖമോതിരം ചാർത്തി
സംക്രമദീപം കൊളുത്തീ
പുതിയൊരു സുപ്രഭാതത്തിന്റെ വീഥിയിൽ
ഉദയനക്ഷത്രം വിടരുമ്പോൾ
ഒരു കണി പൂക്കണി ചുവന്നപൂക്കണി
കണ്ടുണരാൻ നീയുറങ്ങു നീയുറങ്ങു നീയുറങ്ങു
രാജപ്പൈങ്കിളി രാമായണക്കിളി
രാഗം താനം പാടൂ

അരയിൽ പൊന്നുടവാളുറ തൂക്കി
അഗ്നികിരീടവും ചൂടി
പുതിയൊരു സൂര്യവംശത്തിന്റെ തേരിലെ
കൊടിയുടെ ജ്വാലകൾ പൂക്കുമ്പോൾ
ഒരു കണി പൂക്കണി ചുവന്ന പൂക്കണി
കണ്ടുണരാൻ നീയുറങ്ങു നീയുറങ്ങു നീയുറങ്ങു (രാജപ്പൈങ്കിളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajapainkili