എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ
എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ
എന്റെ യൗവനം - എയ്തുവീഴ്ത്തിയ പൗരുഷമേ
ഉപവനത്തിൽ ഈ ഉപവനത്തിൽ
ഒരു നഗ്നപുഷ്പമായ് വിടർന്നു - ഞാൻ വിടർന്നു
എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ
കുളിരുള്ള കാറ്റിന്റെ ചിറകു കൊണ്ടപ്പോൾ
ഇളം മഞ്ഞു പെയ്തു നനഞ്ഞപ്പോൾ
കുളിരുള്ള കാറ്റിന്റെ ചിറകു കൊണ്ടപ്പോൾ
ഇളം മഞ്ഞു പെയ്തു നനഞ്ഞപ്പോൾ - അകം നനഞ്ഞപ്പോൾ ഒരു ലാളനത്തിൻ ലജ്ജയിൽ മുങ്ങുവാൻ ഓരോ നിമിഷവും ആശിച്ചൂ
അരികിൽ വരൂ നീ അരികിൽ വരൂ
ആരും പുതയ്ക്കാത്ത പുതപ്പു തരൂ
എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ
എന്റെ യൗവനം
കവിളിൽ നിലാവിന്റെ കവിളമർന്നപ്പോൾ
കളിത്തുമ്പി കഥ പറഞ്ഞടുത്തപ്പോൾ
കവിളിൽ നിലാവിന്റെ കവിളമർന്നപ്പോൾ
കളിത്തുമ്പി കഥ പറഞ്ഞടുത്തപ്പോൾ - തുമ്പി അടുത്തപ്പോൾ ഒരു ചുംബനത്തിൻ ചൂടിലുറങ്ങുവാൻ ഓരോ നിമിഷവും മോഹിച്ചൂ
അരികിൽ വരൂ നീ അരികിൽ വരൂ
ആരും കിടക്കാത്ത കിടക്ക തരൂ
എറിഞ്ഞാൽ കൊള്ളുന്ന കണ്മുനയാൽ
എന്റെ യൗവനം