മലയോരതീരം

ആ....
മലയോരതീരം മലയാളതീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്വലതീരം ...

മലയോരതീരം മലയാളതീരം
മലയോരതീരം മലയാളതീരം
മനസ്സിൽ ഒരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്വലതീരം
ഈ മലനാടിൻ തീരം
മാമലനാടിൻ തീരം
(മലയോര...)

തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി
തുമ്പപ്പൂ മേഘങ്ങൾ പീലിയാടി
തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി
സങ്കല്പതീരമൊരുക്കി - ഇന്നും
സംഗീത തീർത്ഥമൊഴുക്കി
(മലയോര...)

ഋതുകന്യക കുളിർതെന്നലിൽ
അഴകിന്നമൃതേകി
മധുരാനുഭൂതികൾ ഊയലാടി
സ്വർണ്ണത്തരിവളയിളകും നിൻ രാഗസന്ധ്യകൾ 
സൗവർണ്ണതീരമൊരുക്കി - എന്നും
സൗഭാഗ്യതീർത്ഥമൊഴുക്കി
(മലയോര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayoratheeram

Additional Info

Year: 
1997

അനുബന്ധവർത്തമാനം