സ്വർഗ്ഗസാഗരത്തിൽ

സ്വർഗ്ഗസാഗരത്തിൽ നീരാടിവരും
സ്വപ്നമരാളങ്ങളേ - നിങ്ങൾ
നിത്യവസന്തപ്പൂവാടിയിലെൻ
ഇഷ്ടദേവനെക്കണ്ടോ..കണ്ടോ
(സ്വർഗ്ഗസാഗരത്തിൽ...)

മായാമധുര മനോഹരമാകും
മാലിനി തീരത്തിൽ
നാനാവർണ്ണവിഭൂഷിതനാമെൻ
മാനസചോരനിരിപ്പൂ
പോവുകയായി പദസന്നിധിയിൽ
ദൂതുമായ് മൽപ്രിയതോഴി..തോഴീ
സ്വർഗ്ഗസാഗരത്തിൽ നീരാടിവരും
സ്വപ്നമരാളങ്ങളേ

ദുഖശ്രുതികളിലുലലുകയല്ലോ
തപ്തമാം ഹൃദയവിപഞ്ചി
സപ്സ്വരലയതാളമൊഴുക്കിയ
ദുഖേ നിൻ സ്മൃതിലഹരി
എത്തുകയില്ലേ ഹംസരഥത്തിൽ
കൃഷ്ണനായ് മൽപ്രിയദേവാ..ദേവാ
(സ്വർഗ്ഗസാഗരത്തിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargasagarathil

Additional Info

Year: 
1997