മൈലാഞ്ചിച്ചൊടികളിൽ

 

മൈലാഞ്ചിച്ചൊടികളില്‍ കെസ്സും പാടി
മയ്യേലും മിഴികളില്‍ നൊസ്സും തേടി
പകല്‍ക്കിനാവിന്റെ മഞ്ചലില്‍
പദസരങ്ങടെ കൊഞ്ചലില്‍
അരികിലായ് ഒരു പെണ്‍കൊടി
വരികയായ് മണിപ്പൈങ്കിളി

മൊഞ്ചേളും മൊഴികളില്‍ മൂളിക്കോളീ
പഞ്ചാരപ്പായസം മോന്തിക്കോളീ
ഖല്‍ബിനവുത്തൊരു പമ്പരം
കറങ്ങിനടക്കണ നൊമ്പരം
അറിയണാ ഇങ്ങളറിയണാ
ബലിയമനസൊള്ള മനുസനല്ലേ

റാകിപ്പറക്കണ ചെമ്പരുന്തായെന്റെ നെഞ്ചുതുടിക്കുമ്പം
ആരമ്പച്ചേലൊത്ത മാരനോടൊപ്പം മുട്ടിനടന്നോട്ടെ
അകം നിറയേ മോഹം തെയ്യം തുള്ളുമ്പം
ചുണ്ടത്തെ ചിന്തൂരച്ചെപ്പില്‍നിന്നിത്തിരി ചുംബിച്ചെടുത്തോട്ടെ
ഉച്ചക്കിറുക്കും പറഞ്ഞുപറഞ്ഞെന്നെ ബേജാറിലാക്കല്ലേ
ഉമ്മയറിഞ്ഞാലെന്റാപ്പീസും പൂട്ടും മുണ്ടാണ്ടിരുന്നോളീ



കല്ലായിത്തീരത്തെ കാറ്റിന്റെ തോളത്തൊരാകായക്കൊട്ടാരം
കൊട്ടാരക്കെട്ടിലെ തമ്പുരാട്ടിക്ക് സ്വപ്നംകൊണ്ടാറാട്ട്
മിനുങ്ങണല്ലാ കണ്ണില്‍ മിന്നാമിനുങ്ങ്
കിലുങ്ങണങ്ങനെ കിലുകിലുങ്ങനെ ചുണ്ടത്തു കെസ്സുകെട്ടായ്
മിന്നാമിനുങ്ങല്ല പെണ്ണിന്റെ കണ്ണിലെ ഞെക്കുവിളക്കാണ്
കെസ്സല്ലനൊസ്സാണ് വട്ടു കേസാണിതുച്ചപ്പിരാന്താണ്
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Mailanji chodikalil

Additional Info

അനുബന്ധവർത്തമാനം