മധുരരസം
മധുരസം മധുപാനോത്സവരസം ചിരിക്കുകൊഞ്ചും ചില്ലുഗ്ലാസ്സിൻ ചുംബനമേൽക്കാനെന്തു രസം
മധുരസം മധുപാനോത്സവരസം ചിരിച്ചുകൊഞ്ചും ചില്ലുഗ്ലാസ്സിൻ ചുംബനമേൽക്കാനെന്തു രസം
സ്വർഗ്ഗമോതിയ പകൽക്കിനാക്കളെ പാടേ മറക്കൂ നഗ്നസത്യത്തിൻ നാഭിച്ചുഴിയിൽ നോക്കിനോക്കി രസി (സ്വർഗ്ഗമോതിയ...) യൌവ്വനോന്മാദലഹരികളേ യജ്ഞശാലതൻ തപസ്വികളേ
വരൂ വരൂ നുകരൂ
തലനരച്ചൊരു തത്വശാസ്ത്രങ്ങൾ താനേ മരിയ്ക്കും ചിലങ്കകെട്ടിയ കാലമിവിടെ പാടി നൃത്തം ചവിട്ടും(തലനരച്ചൊരു)
പുതിയ മാനങ്ങൾ തേടിവരും പുതിയ താളങ്ങൾ തുടിച്ചുവരും..
വരൂ വരൂ പകരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhurasam
Additional Info
Year:
1979
ഗാനശാഖ: