മഴമുകില്‍ മയങ്ങി
മഴമുകില്‍ മയങ്ങി മലര്‍മിഴി തിളങ്ങി (2)
ശ്യാമവാനം നോക്കിനില്‍ക്കും (2)
താമരേ നീ തേടുവതേത് സൂര്യമുഖം
താമരേ നീ തേടുവതേത് സൂര്യമുഖം
ഇണത്താരമുരുമ്മി വിരിമാറിലൊതുങ്ങി
മൂകനായ് ഞാന്‍ തേടിയെത്തും (2)
കാതരേ നിന്‍ ആര്‍ദ്രമാനസതീരം
കാതരേ നിന്‍ ആര്‍ദ്രമാനസതീരം
മഴമുകില്‍ മയങ്ങി മലര്‍മിഴി തിളങ്ങീ..
ഇതളുകളുണരും പരിമളമുയരും രഥവീഥികളില്‍ നാളേ (2)
തേരിന്‍ മുന്നില്‍ വരും കരതാരുകള്‍ ചേര്‍ക്കും മുന്നിലവള്‍
മാരിക്കാറണിയും തിരമാലകള്‍ മൗനം വീണടിയും
താമരേ നീ തേടുവതേത് സൂര്യമുഖം
ഇണത്താരമുരുമ്മി വിരിമാറിലൊതുങ്ങീ...
കുളിര്‍മഴയൊഴിഞ്ഞു തെളിമാനം പുലര്‍ന്നൂ
ഹൃദയവിപഞ്ചിക ശ്രുതി നുകര്‍ന്നൂ (കുളിര്‍മഴ.. )
നീലപ്പൊയ്കകളില്‍ നിറതാലം നാളമുയര്‍ത്തുമ്പോള്‍
നീയൊരു തേന്‍കിണ്ണം മമദാഹം നിന്നില്‍ ലയിക്കുന്നു
കാതരേ നിന്‍ ആര്‍ദ്രമാനസതീരം
മഴമുകില്‍ മയങ്ങി മലര്‍മിഴി തിളങ്ങി
ശ്യാമവാനം നോക്കിനില്‍ക്കും (2)
കാതരേ നിന്‍ ആര്‍ദ്രമാനസതീരം
താമരേ നീ തേടുവതേത് സൂര്യമുഖം