മദമിളകി തുള്ളും
മദമിളകിത്തുള്ളും മണല്‍ വാരിക്കാറ്റ്
മനമുരുകിത്തേങ്ങും പഴയോലക്കൂട്
മൂളിവരും തിരകളേ മുങ്ങാങ്കുഴി തിരകളേ
മുത്തുവാരാന്‍ പോയവനെ കണ്ടുവോ കടല്‍
മുത്തുകോരാന്‍ പോയവനെ കണ്ടുവോ
(മദമിളകിത്തുള്ളും...)
കരിമുകിലിന്‍ മലയിടിഞ്ഞു പകല്‍വനങ്ങള്‍ വാടി
കരയിലുള്ള തെങ്ങിനങ്ങള്‍ മുടിയഴിച്ചിട്ടാടി
ആടിവരും തിരകളേ അലറിവരും തിരകളേ
അലകടലില്‍ തോണിയൊന്നു കണ്ടുവോ
അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ
(മദമിളകിത്തുള്ളും...)
കലിയിളകും കാറ്റു കണ്ടു കല്ലു പോലും കേണു
അരയക്കാവില്‍ തിരുനടയില്‍ നിലവിളക്കണഞ്ഞു
നീന്തിവരും തിരകളേ നില കാണാതിരകളേ
അലകടലില്‍ തോണിയൊന്നു കണ്ടുവോ
അതിനുള്ളില്‍ തേങ്ങലുകള്‍ കേട്ടുവോ
(മദമിളകിത്തുള്ളും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madamilaki thullum
Additional Info
ഗാനശാഖ: