തെണ്ടിത്തെണ്ടി തേങ്ങിയലയും
തെണ്ടിത്തെണ്ടി തേങ്ങിയലയും
തെരുവുനായ്ക്കള്‍ തളര്‍ന്നുറങ്ങി
ഇന്ദ്ര മന്ദിര മേഘശയ്യയില്‍
ചന്ദ്രലേഖ മയങ്ങി
നീലവൈദ്യുത ദീപമെരിയും
രാഗ സത്ര നിരത്തില്‍
നിത്യയാതനയുമ്മനല്‍കും
എച്ചിലിലകളിഴഞ്ഞു
മേടകളിരവില്‍ മോടികള്‍ കണ്ടു
ഓടകള്‍ പുലരിയെ സ്വപ്നം കണ്ടു
ദാഹം കൊള്ളും കാറ്റു പിടയും
ദേവതാരത്തണലില്‍
ഒരു കിനാവിന്നശ്രു വില്‍ക്കാന്‍
തെരുവിലെ സീത നിന്നു
താരകള്‍ വാനിന്‍ കണ്ണീരായി
താരുകള്‍ മണ്ണിന്‍ മുറിവുകളായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thendi thendi thengilayum
Additional Info
ഗാനശാഖ: