മായാതിരുന്നെങ്കിൽ

മായാതിരുന്നെങ്കിൽ ആ നല്ലകാലം
മാമകാത്മാവിൻ മധുമാസകാലം..

മായാതിരുന്നെങ്കിൽ ആ നല്ലകാലം
മാമകാത്മാവിൻ മധുമാസകാലം..
ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച
ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം
(മായാതിരുന്നെങ്കിൽ)

നീർമിഴി തുള്ളികൾ ഇറ്റിറ്റു വീഴുമീ
നീൾമിഴിപീലികൾ കാത്തിരിക്കും(നീർമിഴി)
കാണാൻ കഴിഞ്ഞില്ല കാറോളി വാനിന്റെ
കോണിൽ മറഞ്ഞെന്റെ പാർവ്വണ ചന്ദ്രൻ
(കാണാൻ)..

മായാതിരുന്നെങ്കിൽ ആ നല്ലകാലം
മാമകാത്മാവിൻ മധുമാസകാലം..

പൊൻതിരിനാളം പൊലിഞ്ഞ വിളക്കുമായി
വിങ്ങിവിതുമ്പി കരയുന്നു ഞാനിന്നും
(പൊൻതിരിനാളം)
മിന്നാമിനുങ്ങുകൾ പോലുമണഞ്ഞില്ല(മിന്നാ)
പൊൻതാരമൊന്നും മിഴി തുറന്നില്ല...

മായാതിരുന്നെങ്കിൽ ആ നല്ലകാലം
മാമകാത്മാവിൻ മധുമാസകാലം..
ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച
ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം
(മായാതിരുന്നെങ്കിൽ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayaathirunnenkil

Additional Info

അനുബന്ധവർത്തമാനം