മാരിവില്ലിന്റെ പന്തൽ

ആ... ആഹാഹാ ... ലലലലലാ...ലലാ... 

മാരിവില്ലിന്റെ പന്തൽ മാന്തളിർക്കൊത്തു തൊങ്ങൽ
എന്റെയുള്ളിന്റെയുള്ളിൽ ജന്മനക്ഷത്രപൊങ്കൽ
ഈ മുഹൂർത്തത്തിലെന്നിൽ 
ഉന്മാദം ഉല്ലാസം സല്ലാപം
മാരിവില്ലിന്റെ പന്തൽ ... മാരിവില്ലിന്റെ പന്തൽ

എങ്ങുമാനന്ദ താളം പിറന്നനാൾ ചടങ്ങുമേളം
പൊങ്ങീടും ദീപനാളം ചുറ്റും 
ജന്മദിന സൽക്കാര ജാലം
ജന്മദിന സൽക്കാര ജാലം

മാരിവില്ലിന്റെ പന്തൽ മാന്തളിർക്കൊത്തു തൊങ്ങൽ
എന്റെയുള്ളിന്റെയുള്ളിൽ ജന്മനക്ഷത്രപൊങ്കൽ
ഈ മുഹൂർത്തത്തിലെന്നിൽ 
ഉന്മാദം ഉല്ലാസം സല്ലാപം
മാരിവില്ലിന്റെ പന്തൽ ... മാരിവില്ലിന്റെ പന്തൽ

ജീവിതത്തിന്റെ നീളം കുറഞ്ഞുവെന്നറിഞ്ഞീടാതെ
മംഗളാശംസ നേരും നിങ്ങൾ ജന്മദിനസന്ദേശമോതും
ജന്മദിനസന്ദേശമോതും

മാരിവില്ലിന്റെ പന്തൽ ... മാരിവില്ലിന്റെ പന്തൽ

ആ... ആഹാഹാ ... ലലലലലാ...ലലാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarivillinte Panthal

Additional Info

Year: 
1979