ആയിരം സുഗന്ധരാജ സംഗമങ്ങളേ

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ
ഈ നദീമുഖം വെണ്ടിഞ്ഞകന്നു പോകയോ
തേൻകുടങ്ങൾ തേടിയും ഈണം പാടിയും
താനിരുന്ന കൂടൊഴിഞ്ഞു പോയി പൈങ്കിളീ

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ

ഓളം പുൽകിയും തിരയിൽ നീരാടിയും
ഓളം പുൽകിയും തിരയിൽ നീരാടിയും
മുങ്ങിയും പൊങ്ങിയും നീരിളം പോളകൾ 
വിരിയും മാഞ്ഞിടും
ഉള്ളിൽ താരിടും അഭിലാഷം ചഞ്ചലം
മിന്നിയും മങ്ങിയും പ്രാണനിൽ പൂവിടും 
ചിരിയും തേങ്ങലും

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ

താളം തുള്ളിയും കുളിരിൽ ചാഞ്ചാടിയും
താളം തുള്ളിയും കുളിരിൽ ചാഞ്ചാടിയും
നാളെയും ഭൂമിയിൽ വാരിളം പൂവുകൾ 
വിടരും വീണിടും
ഉള്ളിൽ നാമ്പിടും അനുരാഗം മായികം
തങ്ങിയും തെന്നിയും ജീവനിൽ തൂകിടും 
മഴയും വേനലും

ആയിരം സുഗന്ധരാജ സംഗമങ്ങളേ
ആയിരം വസന്തകാല വാരിജങ്ങളേ
ഈ നദീമുഖം വെണ്ടിഞ്ഞകന്നു പോകയോ
ഈ നദീമുഖം വെണ്ടിഞ്ഞകന്നു പോകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Ayiram Sugandharaja Samgamangale

Additional Info

Year: 
1979

അനുബന്ധവർത്തമാനം