സുഗമസംഗീതം തുളുമ്പും
സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവിൽ (2)
ആ...ആ.. സ്വരമഞ്ജരിയിൽ തഴുകി വിടർത്തുവാൻ
വിരൽമുന തേടുകയായിരുന്നു
വിരൽമുന തേടുകയായിരുന്നു
(സുഗമസംഗീതം..)
സുന്ദരമാമൊരു തംബുരുവിൽ (2)
ആ...ആ.. സ്വരമഞ്ജരിയിൽ തഴുകി വിടർത്തുവാൻ
വിരൽമുന തേടുകയായിരുന്നു
വിരൽമുന തേടുകയായിരുന്നു
(സുഗമസംഗീതം..)
താളം വിരിയും തളിർവിരൽ കണ്ടൂ
തംബുരു പുളകം കൊണ്ടൂ (2)
ഒരുനാൾ തംബുരു പുളകം കൊണ്ടൂ
തന്തികൾ താനേ ശ്രുതിയിലലിഞ്ഞു
നാദലയങ്ങളുണർന്നൂ -അവയിൽ
നാദലയങ്ങളുണർന്നൂ
ആ..ആ.ആ.
(സുഗമസംഗീതം..)
മീട്ടും മുൻപേ വിരൽ മുന പോയി
തംബുരു തളരുകയായീ (2)
ഉള്ളിൽ നൊമ്പരമുണരുകയായീ
വിരൽ പോയാലും തന്തിയിലിനിയും
ശ്രുതിയും താളവുമൊഴുകും
അതിലേ നാദബ്രഹ്മം ഒഴുകും
ആ..ആ.ആ.
സുഗമസംഗീതം തുളുമ്പും
സുന്ദരമാമൊരു തംബുരുവിൽ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sugamasangeetham
Additional Info
ഗാനശാഖ: