മാനത്ത് മാരിവിൽ പൂ വിടർന്നൂ

 

മാനത്ത്‌ മാരിവിൽ പൂവിടർന്നു
തെക്കൻകാറ്റിനു ചിരിയുണർന്നു
കണ്ണിൽ കിനാവിന്റെ ദീപവുമായ്‌ നിൽക്കും
നാടൻ പെണ്ണിനോ നാണം വന്നു

എന്റെ ഏകാന്തമാം ദ്വീപിൽ
വർണ്ണപീലികൾ കൊണ്ടൊരു കൂടുവച്ചൂ
ആ‍   .ആ‍.. (എന്റെ..)
മോഹങ്ങളാൽ സ്വർണ്ണമാല്യങ്ങൾ തീർത്തു ഞാൻ
നിന്നെയും കാത്തിരിപ്പൂ പോരൂ എന്റെ ചെല്ലക്കിളീ നീ
സ്വപ്നത്തെ സത്യമാക്കൂ എന്റെ സ്വപ്നത്തെ സ്വർഗ്ഗമാക്കൂ
(മാനത്ത്‌..)

നിന്റെ വാചാലമാം മൗനം
എന്നിൽ ഗന്ധർവ്വസംഗീതമായ്‌ പടർന്നു (2)
ആരോമലേ നിന്റെ ആത്മാവിൽ ഞാനൊരു മോഹമാകാൻ കൊതിച്ചൂ
പോരൂ എന്റെ ചെല്ലക്കിളീ നീ ജീവനിൽ താളമാകൂ
എന്റെ ജീവിതം ധന്യമാക്കൂ
 (മാനത്ത്‌..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathu maarivil poo