ദുഃഖത്തിൻ എരിവെയിൽ നാളം പോലെ
ദുഃഖത്തിന്‍ എരിവെയില്‍ നാളം പോലെ
നോവുന്നോരാത്മാവിന്‍ തേങ്ങല്‍ പോലെ
മോഹങ്ങളെ വ്യര്‍ത്ഥ സ്വപ്നങ്ങളാക്കുമീ
പകലുകള്‍ അസ്തമിക്കില്ലാ
ഉതിരുന്ന കണ്ണുനീര്‍തുള്ളിക്കു വീണ്ടും
മിഴികളില്‍ സ്ഥാനമുണ്ടോ
ഞെട്ടറ്റു വീഴുന്ന പൂവിനു പിന്നെയും
വിരിയുവാന്‍ യോഗമുണ്ടോ (2)
(ദുഃഖത്തിന്‍.....)
കാലം വിധിക്കുന്ന തീരത്തിനപ്പുറം
തിരകള്‍ക്കു ലോകമുണ്ടോ
നിത്യം തപം ചെയ്യും എങ്കിലും മര്‍ത്ത്യന്‍റെ
നൊമ്പരം മാറിടുമോ (2)
(ദുഃഖത്തിന്‍....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dukhathin eriveyil naalam