മാനത്തെ പൂക്കടമുക്കിൽ

മാനത്തെ പൂക്കടമുക്കിൽ..
മഴവില്ലിൻ മാല വിൽക്കും..
കരിമുകിൽ കറുമ്പീ... കാക്കക്കറുമ്പീ...
നിന്റെ മാലയിലെത്ര നിറം
നിന്റെ മാലയ്ക്കെന്തു വില..

എന്തെല്ലാം എന്തെല്ലാം പൂ കൊണ്ടു കൊരുത്തു..
ചന്തം തുളുമ്പുമീ തൂമലർമാല...
ഏതെല്ലാം ഏതെല്ലാം നാരുകളാൽ മെടഞ്ഞു
പൊട്ടിച്ചാൽ പൊട്ടാത്ത പൊൻമുത്തുമാല..

(മാനത്തെ പൂക്കടമുക്കിൽ)

ഇന്ദ്രന്റെ നാട്ടിലെ ദശപുഷ്പ്പമെടുത്തോ...
ചന്ദ്രന്റെ പൊന്നോണ പൂക്കളത്തിൽ നിന്നോ...
പൂവായപൂവെല്ലാം നീ കൊണ്ടുവന്നു
പുടമുറി പൂമാലയെന്തിനു തീർത്തു...

(മാനത്തെ പൂക്കടമുക്കിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Maanathe pookkada mukkil

Additional Info

അനുബന്ധവർത്തമാനം