ലജ്ജാവതി ലജ്ജാവതി

 

ലജ്ജാവതി ലജ്ജാവതി
ലഹരി കൊളുത്തും രൂപവതി
രൂപവതി രൂപവതി
(ലജ്ജാവതി...)

പള്ളിനീരാട്ടിനു പതിവു പോലിന്നു നീ
പാലരുവിക്കടവിലിറങ്ങുമ്പോൾ
കരയിലഴിച്ചു വച്ച കസവുടയാടകൾ
കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും
കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും
(ലജ്ജാവതി...)

മുങ്ങിക്കയറി നീ മുന്നഴകും മൂടിയെന്റെ (2)
മുന്നിൽ വന്നാട യാചിച്ചു നില്ക്കും
ഞാനതു നോക്കി തരിച്ചു നിൽക്കും...
നാണിച്ചു നീ മുഖം കുനിച്ചുപോകും
നാണിച്ചു നീ മുഖം കുനിച്ചുപോകും

പൊന്നരഞ്ഞാണിളകും നിന്നരക്കെട്ടിലെ
പൊന്നശോക ലതയായ് ഞാൻ പടർന്നു കേറും
കൈകൊണ്ടു നിന്നെ ഞാൻ കോരിയെടുക്കും
കണ്ണാടി പുഴയിൽ നാം കേളിയാടും ജലക്രീഢയാടും
കണ്ണാടി പുഴയിൽ നാം കേളിയാടും
(ലജ്ജാവതി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lajjaavathi Lajjaavathi

Additional Info

അനുബന്ധവർത്തമാനം