കുതിരയുമായ് പറ പറക്കും

കുതിരയുമായ്‌ പറപറക്കും അലകടൽ നീന്തും
ആകാശക്കിണ്ണം മോഷ്ടിക്കും ഞാൻ ഹോയ്
വരുമൊരുനാൾ നാടിൻ ഞാനാകും രാജാവ്..
(കുതിര...)

അരമനകളിൽ ഒളിച്ചിറങ്ങണ കറുത്ത കള്ളനല്ല
ഞാൻ ഇരട്ടതോക്കില് തിരയൊഴിക്കണ വെളുത്ത ജേതാവ്
റോബിൻഹുഡാണ് ജെന്റിൽമാനാണ്
സൈലന്റ് തീഫാണേ റോബറി കിംഗാണേ
ഓ മുക്കാല പാടണ മുറച്ചെറുക്കനാണേ ഹോയ്
(കുതിര...)

ഇത്തിരിക്കള്ളന് ചൂട്ടു പിടിക്കാൻ കറങ്ങി നിന്നവരേ
ഞാൻ ചിരിച്ചു കാണിച്ചു കഴുത്തറക്കണ പെരുത്ത കള്ളനല്ല
കായംകുളി കൊച്ചുണ്ണീ നാട്ടിനൊരു നല്ലുണ്ണി ഹോയ്
ചിന്ന റോജാവുക്ക് രാജകുമാരൻ
(കുതിര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuthirayumaay para parakkum

Additional Info

Year: 
1999

അനുബന്ധവർത്തമാനം