കാൽവരി ചൂടിയ
നാഥാ...കാൽവരി ചൂടിയ കാലടിതേടും
കാവൽ പിറവികൾ
മാലാഖമാരുടെ തിരുമണവാളനു
ഞങ്ങൾ തോഴിമാർ
തിരുരൂപം വാഴ്ത്തിടാം തിരുരക്തം പങ്കിടാം
തിരുഹൃദയപ്പൂവിലേ..ഹിമകണമായ് മാറിടാം
അഭയംതേടും കുഞ്ഞാടുകളായ് വാഴാം
പാവനമീ ലോകം മണവറയാകും
നിത്യപിതാവേ നീ നായകനാകും
വസന്തവും രാത്രിയും കളിത്തോഴരായ് മാറും
ശോശന്നപ്പൂക്കളെ പുഞ്ചിരി തൂകും
സന്മനസ്സുകളിൽ സമാധാനം സമാധാനം
കാൽവരി ചൂടിയ കാലടിതേടും
കാവൽ പിറവികൾ
പൊൻകുരിശിൻമേലേ സൂര്യനുണർന്നു
അൾത്താരയിൽ നിന്നെൻ വചനമുയർന്നൂ
വികാരവും രാഗവും ചിരസ്നേഹമായ് മാറി
ആകാശപ്പറവപോലും സാന്ത്വനമോതി
സന്മനസ്സുകളിൽ സമാധാനം സമാധാനം
കാൽവരി ചൂടിയ കാലടിതേടും
കാവൽ പിറവികൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalvari choodiya
Additional Info
Year:
1999
ഗാനശാഖ: