കുറുമൊഴിയോ കുരുക്കുത്തിയോ
Music:
Lyricist:
Singer:
Raaga:
Film/album:
കുറുമൊഴിയോ കുരുക്കുത്തിയോ കുടമുല്ല പൂവോ
നിൻ കുളിർ കുടില പൊരികുഴലിൽ ചൂടൂല ഞാൻ ചൂടൂല
ഗന്ധമാദന ഗിരിയിൽ വിടരും കല്യാണ കൽഹാരമലരും
ഗന്ധരവപുരിയിലെസൗഗന്ധികവും നിൻ ചികുരത്തിൽ തിരുകും
(കുറുമൊഴിയോ...)
ചന്ദ്രബിംബം തുളച്ചു ഞാനതിൽ ഇന്ദ്രധനുസ്സ് കൊരുക്കും
ചഞ്ചല മിഴീ നിനക്കു ഞാനൊരു കെട്ടുതാലിയൊരുക്കും
ചക്രവാള പൊൻ ചരറ്റീൽ ഞാൻ നക്ഷത്രങ്ങൾ കോർക്കും
ചക്രവർത്തിനീ നിനക്കു ഞാനൊരു പൊന്നരഞ്ഞാണം തീർക്കും
പൊന്നരഞ്ഞാണം തീർക്കും
(കുറുമൊഴിയോ...)
കറുത്ത വാവു കടഞ്ഞെടുത്ത കരിമഷിയാൽ കണ്ണെഴുതും
കള മൃദു മൊഴിയിൽ കനകസന്ധ്യ രാഗസിന്ദൂരം ചാർത്തും
വൃശ്ചികനിലാവിലൊഴുകും കസവു നൂലിന്നിഴയും
വെള്ളിമേഘവും കൊണ്ട് പുതിയൊരു പുടവ മുറി ഞാൻ നെയ്യും
പുടവ മുറി ഞാൻ നെയ്യും
(കുറുമൊഴിയോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kurumozhiyo Kurukkuthiyo
Additional Info
ഗാനശാഖ: