ശരിയോ ഇതു ശരിയോ
Music:
Lyricist:
Singer:
Raaga:
Film/album:
ശരിയോ ഇതു ശരിയോ
ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവ
ഭൂപതിമാര്‍ക്കതിരൂപവതിയായ്
ദ്രൗപതിയെന്നൊരു ഭാര്യ
അഞ്ചുപേരോടു പഞ്ചസായക
മഞ്ജുലീലകള്‍ നടത്തി ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
വൃദ്ധഗൗതമന്‍ സിദ്ധതാപസ്സന്‍
വേളികഴിച്ചത് കൂടെ വസിച്ചത്
മോഹിനിയാകുമഹല്യ
സ്വര്‍ഗ്ഗനാഥനോടര്‍ദ്ധരാത്രിയില്‍
മാരക്രീഡകള്‍ നടത്തി ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
വാനരപതി സുഗ്രീവന്‍ തന്നുടെ
മാനസേശ്വരി ജീവിതേശ്വരി
സുന്ദരിയായൊരു താര
ബാലിതന്‍ പ്രിയപത്നിയായ് അലര്‍
ബാണകേളികള്‍ നടത്തി ഇന്നവള്‍
പഞ്ചകന്യകമാരിലൊരുത്തി
ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shariyo ithu
Additional Info
ഗാനശാഖ: